കയ്യാങ്കളി :പഞ്ചായത്ത് പ്രസിഡന്റ്‌ ചൂട് വെള്ളം ഒഴിച്ചെന്ന് വൈസ് പ്രസിഡന്റിന്റെ പരാതി

കയ്യാങ്കളി :പഞ്ചായത്ത് പ്രസിഡന്റ്‌  ചൂട് വെള്ളം ഒഴിച്ചെന്ന് വൈസ് പ്രസിഡന്റിന്റെ പരാതി
Jun 22, 2025 10:36 AM | By Sufaija PP

പൂവാർ :പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനിടെ, വൈസ്പ്രസിഡന്റിന്റെ ദേഹത്ത് പ്രസിഡന്റ് ചൂടുവെള്ളമൊഴിച്ചു. കൈക്കും വയറിനും പൊള്ളലേറ്റ വൈസ് പ്രസിഡന്റ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടി. യു ഡിഎഫ് അധികാരത്തിലുള്ള തിരുപുറം ഗ്രാമപ്പഞ്ചായത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സിഎംപിയിലെ വൈസ് പ്രസിഡന്റ് തിരുപുറം സുരേഷിനാണ് പൊള്ളലേറ്റത്.




ലൈഫ് ഭവനപദ്ധതിക്കായി അനുവദിച്ച തുക, പ്രസിഡന്റ് വകമാറ്റി അനർഹർക്കു കൈമാറിയതായി വൈസ് പ്രസിഡന്റ് ആരോപിച്ചു. പലർക്കും കിട്ടേണ്ട പണം വീതംവെച്ചു നൽകിയെന്നാണ് ആക്ഷേപം. കമ്മിറ്റിയിൽ ഈ പ്രശ്നം ഉന്നയിച്ചതാണ് കോൺഗ്രസ് അംഗമായ പ്രസിഡന്റ് ഷീനാ എസ്.ദാസിനെ പ്രകോപിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു. തുടർന്ന് കുടിക്കാനായി വെച്ചിരുന്ന ചൂടു വെള്ളം മുഖത്തേക്കൊഴിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വെള്ളം കൈയിലും വയറ്റിലുമാണ് വീണത്. സംഭവത്തിൽ പൂവാർ പോലീസിൽ പ്രസിഡന്റിനെതിരേ വൈസ് പ്ര സിഡന്റ് പരാതി നൽകി.




എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്നാണ് പ്രസിഡൻ്റ് ഷീനാ എസ്‌.ദാസ് പറയുന്നത്. പഞ്ചായത്ത് കമ്മിറ്റിയിൽ ബഹളമുണ്ടാക്കി പോകുന്നതിനിടെ, വൈസ് പ്രസിഡൻ്റിൻ്റെ കൈ തട്ടി വെള്ളം വെച്ചിരുന്ന കുപ്പി മറിഞ്ഞുവീഴുകയായിരുന്നെന്നാണ് അവർ പറയുന്നത്. സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്തു.





Vice President complains that Panchayat President poured hot water on him

Next TV

Related Stories
വടകരയിൽ നിന്ന് കാണാതായ പതിനാലുകാരൻ റാദിൻ ഹംദാനായി തിരച്ചിൽ ഊർജിതമാക്കി

Jun 22, 2025 02:32 PM

വടകരയിൽ നിന്ന് കാണാതായ പതിനാലുകാരൻ റാദിൻ ഹംദാനായി തിരച്ചിൽ ഊർജിതമാക്കി

വടകരയിൽ നിന്ന് കാണാതായ പതിനാലുകാരൻ റാദിൻ ഹംദാനായി തിരച്ചിൽ ഊർജിതമാക്കി...

Read More >>
ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി

Jun 22, 2025 02:25 PM

ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി

ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി...

Read More >>
സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ആലക്കോട് പ്രവർത്തനമാരംഭിച്ചു

Jun 22, 2025 01:39 PM

സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ആലക്കോട് പ്രവർത്തനമാരംഭിച്ചു

സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ആലക്കോട് പ്രവർത്തനമാരംഭിച്ചു...

Read More >>
പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു

Jun 22, 2025 01:21 PM

പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു

പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു...

Read More >>
ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

Jun 22, 2025 01:17 PM

ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്...

Read More >>
തിരക്ക് നിയന്ത്രിക്കാൻ ടിപ്പർ വാഹനങ്ങൾക്ക് സമയം നിശ്ചയിച്ച് സർക്കാർ ഉത്തരവ്

Jun 22, 2025 11:31 AM

തിരക്ക് നിയന്ത്രിക്കാൻ ടിപ്പർ വാഹനങ്ങൾക്ക് സമയം നിശ്ചയിച്ച് സർക്കാർ ഉത്തരവ്

ടിപ്പർ വാഹനങ്ങൾക്ക് സമയം നിശ്ചയിച്ച് സർക്കാർ ഉത്തരവ്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/